അവര്‍ പറന്നു; യുഎഇ പൗരന്മാരെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍

ദുബായ്: യുഎഇ വിദേശകാര്യമന്ത്രാലയത്തിന്റെ അഭ്യര്‍ഥന പ്രകാരം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ 88 പേരടങ്ങുന്ന ഇന്ത്യന്‍ മെഡിക്കല്‍ സംഘം ദുബായിലെത്തി. സംഘത്തിലേറെയും മലയാളി നഴ്സുമാരാണ്. രാത്രി എട്ടരയ്ക്ക് ഇന്ത്യന്‍ മെഡിക്കല്‍ സംഘം ദുബായില്‍ പറന്നിറങ്ങി.

വിദഗ്ധ ഡോക്ടര്‍മാര്‍, നഴ്സസുമാരുള്‍പ്പെടെ 88പേര്‍ കൊവിഡ് പരിശോധനകള്‍ പൂര്‍ത്തിയാക്കിയാണ് വിമാനത്താവളത്തിന് പുറത്തിങ്ങിയത്. വീട്ടുകാരുടെഎതിര്‍പ്പിനെപോലും മറികടന്ന് ഗള്‍ഫിലേക്ക് വന്നവരുമുണ്ട്. സംഘത്തിലേറെയും ആസ്റ്റര്‍ ആശുപത്രിയിലെ മലയാളി ജീവനക്കാരായിരുന്നു.

യുഎഇയില്‍ നിന്നു അവധിക്കു നാട്ടില്‍ പോയ ആരോഗ്യപ്രവര്‍ത്തകരും കൂട്ടത്തിലുണ്ട്. നൂറ്റി എഴുപതോളം രാജ്യങ്ങളിലെ പൗരന്മാരെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ വരും ദിവസങ്ങളില്‍ ഇവര്‍ യുഎഇയിലുണ്ടാകും.

Top