മുന്‍ യുഎഇ കോണ്‍സുല്‍ ജനറലിന്റെ ബാഗുകള്‍ പരിശോധിച്ച് കസ്റ്റംസ്

തിരുവനന്തപുരം: വിമാനത്താവളത്തില്‍ മുന്‍ യുഎഇ കോണ്‍സുല്‍ ജനറല്‍ ജമാല്‍ അല്‍സാബിയുടെ ബാഗുകള്‍ തുറന്ന് പരിശോധിച്ച് കസ്റ്റംസ്. കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോടെയാണ് ബാഗുകള്‍ തുറന്ന് പരിശോധിക്കുന്നത്. നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് പിടിച്ച ശേഷം യുഎഇയിലേക്ക് കടന്ന കോണ്‍സുല്‍ ജനറല്‍ പിന്നെ കോണ്‍സുലേറ്റില്‍ തിരിച്ചെത്തിയിട്ടില്ല.

കോണ്‍സുല്‍ ജനറല്‍ താമസിച്ചിരുന്ന തിരുവനന്തപുരത്തെ ഫ്‌ലാറ്റിലുള്ള ബാഗുകളും വീട്ടുസാധനങ്ങളും കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് പരിശോധിച്ചത്. ഇവ യുഎഇയില്‍ എത്തിക്കാനായാണ് വിമാനത്താവളത്തില്‍ എത്തിച്ചിരിക്കുന്നത്. എന്നാല്‍ പരിശോധിക്കാതെ വസ്തുക്കളൊന്നും കൊണ്ടുപോകാനാകില്ലെന്ന് കസ്റ്റംസ് നിലപാടെടുക്കുകയായിരുന്നു. ഇക്കാര്യം കേന്ദ്രസര്‍ക്കാരിനെയും കസ്റ്റംസ് അറിയിച്ചിരുന്നു. അതിന് ശേഷമാണ് കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോടെ ബാഗേജ് പരിശോധിച്ചത്. പരിശോധന കസ്റ്റംസ് വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തിട്ടുണ്ട്.

 

Top