യുഎഇ കോണ്‍സുലേറ്റിലെ ഗണ്‍മാനായിരുന്ന ജയഘോഷിന്റെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ യുഎഇ കോണ്‍സുലേറ്റിലെ ഗണ്‍മാനായിരുന്ന ജയഘോഷിന്റെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ജയഘോഷിന് പങ്കുണ്ട് എന്ന നിഗമനത്തിലാണ് കസ്റ്റംസ് പരിശോധന നടത്തുന്നത്. ജയഘോഷിന്റെ വട്ടിയൂര്‍ക്കാവിലെ വീട്ടിലും ആക്കുളത്തെ കുടുംബ വീട്ടിലുമാണ് കസ്റ്റംസ് പരിശോധന നടത്തിയത്.

വട്ടിയൂര്‍ക്കാവിലെ വീട്ടില്‍ ഏതാണ്ട് ഒന്നര മണിക്കൂറോളം പരിശോധന നടത്തി. അവിടെ നിന്ന് ചില ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട രേഖകളും പാസ്ബുക്കുകളും കണ്ടെടുത്തിട്ടുണ്ട്. ഇതേ സമയം ആക്കുളത്തെ വീട്ടിലും പരിശോധന നടന്നിരുന്നു.

ആത്മഹത്യ ശ്രമത്തെത്തുടര്‍ന്ന് ആശുപത്രിയിലായിരുന്നു ജയഘോഷ് ഇന്നലെയാണ് വീട്ടില്‍ തിരിച്ചെത്തിയത്. ആക്കുളത്തെ വീട്ടിലേക്കാണ് അദ്ദേഹം പോയത്.

Top