12 രാജ്യങ്ങളിലേക്കുള്ള സന്ദര്‍ശക വിസ റദ്ദാക്കി യുഎഇ

റിയാദ്: യുഎഇ പാക്കിസ്ഥാന്‍ ഉള്‍പ്പെടെ 12 രാജ്യങ്ങളിലേക്കുള്ള സന്ദര്‍ശക വിസ താത്ക്കാലികമായി റദ്ദാക്കി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെയാണ് വിസ റദ്ദാക്കിയത്. യുഎഇ അധികൃതരുടെ തീരുമാനം പാക്കിസ്ഥാന്‍ വിദേശകാര്യ ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു.

കോവിഡ് രണ്ടാം ഘട്ടത്തിലേക്ക് കടന്നതോടെയാണ് യുഎഇയുടെ നിയന്ത്രണം. തുര്‍ക്കി, ഇറാന്‍, യെമന്‍, സിറിയ, ഇറാഖ്, സൊമാലിയ, ലിബിയ, കെനിയ, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് നിയന്ത്രണം.

Top