കേരളത്തില്‍ നിന്നുള്ള പഴങ്ങള്‍ക്കും പച്ചക്കറിക്കും ഏര്‍പ്പെടുത്തിയ നിരോധനം യുഎഇ പിന്‍വലിച്ചു

ദുബായ്: കേരളത്തില്‍ നിന്നുള്ള പഴങ്ങള്‍ക്കും പച്ചക്കറിക്കും ഏര്‍പ്പെടുത്തിയിരുന്ന നിരോധം യു.എ.ഇ പിന്‍വലിച്ചു. നിപാ വൈറസ് നിയന്ത്രണ വിധേയമായതിനെ തുടര്‍ന്നാണ് നിരോധനം പിന്‍വലിച്ചത്.

എന്നാല്‍ കേരളത്തില്‍ നിന്നുള്ള ചരക്കുകളില്‍ വൈറസ് ബാധ ഇല്ല എന്ന സാക്ഷ്യപത്രം നിര്‍ബന്ധമാണെന്നും നിബന്ധനയുണ്ട്.

നിപാ വൈറസ് പടര്‍ന്ന ഘട്ടത്തിലാണ് യു.എ.ഇയും മറ്റ് ഗള്‍ഫ് രാജ്യങ്ങളും കേരള ഉല്‍പന്നങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.

Top