ഓഗസ്റ്റ് 11-ന് ബലിപെരുന്നാള്‍; യുഎഇയില്‍ നാലു ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു

UAE

അബുദാബി: ഓഗസ്റ്റ് 11 ആയിരിക്കും ബലിപെരുന്നാള്‍ എന്ന് യുഎഇ ഫെഡറല്‍ അഥോറിറ്റി. ഇതിനോട് അനുബന്ധിച്ച് യുഎഇയില്‍ നാലു ദിവസത്തെ പൊതു അവധിയും പ്രഖ്യാപിച്ചു.

ദുല്‍ഹജ് ഒന്പതിന് ആരംഭിക്കുന്ന ഈദ് അല്‍ അദാ അവധി 12-ന് അവസാനിക്കും. പൊതു-സ്വകാര്യ മേഖലകള്‍ക്ക് അവധി ബാധകമാണ്. ഈ വര്‍ഷം മുതല്‍ പൊതു-സ്വകാര്യ മേഖകളില്‍ തുല്യ അവധി ദിനമായിരിക്കുമെന്ന് യുഎഇ ഭരണകൂടം നേരത്തെ പ്രഖ്യാപിച്ചിരുന്നു. വ്യാഴാഴ്ച സൗദി അറേബ്യയിലാണ് ദുല്‍ഹജ് മാസപ്പിറവി ദൃശ്യമായത്. ഓഗസ്റ്റ് പത്താം തിയതി അറഫാ ദിനമായിരിക്കും.

Top