സ്വര്‍ണക്കടത്ത് കേസ്: യുഎഇ അറ്റാഷെ ഇന്ത്യ വിട്ടു, കടന്നത് രണ്ടുദിവസം മുമ്പ്‌

ന്യൂഡല്‍ഹി: യു എ ഇ അറ്റാഷെ റഷീദ് ഖാമീസ് അല്‍ അഷ്മി ഇന്ത്യ വിട്ടു. ഇയാള്‍ രണ്ട് ദിവസം മുമ്പാണ് ഡല്‍ഹിയില്‍ നിന്നും യുഎഇയിലേക്ക് കടന്നത്. ഞായറാഴ്ച തിരുവനന്തപുരത്തു നിന്നും ഡല്‍ഹിക്ക് പോയി. ഡല്‍ഹിയില്‍ നിന്നും രണ്ടു ദിവസം മുമ്പാണ് യുഎഇയിലേക്ക് മടങ്ങിയത്.

അറ്റാഷെയുടെ സഹായം സ്വര്‍ണക്കടത്ത് പ്രതികള്‍ക്ക് കിട്ടിയിട്ടുണ്ട് എന്ന സംശയം ബലപ്പെടുന്നതിനിടെയാണ് അറ്റാഷെ സര്‍ക്കാര്‍ അറിയാതെ യുഎഇയിലേക്ക് കടന്നത്.

സ്വര്‍ണം കണ്ടെത്തിയ പാഴ്‌സല്‍ വന്നത് അറ്റാഷെയുടെ പേരിലായിരുന്നു. അറ്റാഷെയും പ്രതികളും നിരന്തരം ഫോണില്‍ സംസാരിച്ചിരുന്നു. അറ്റാഷെയെ ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം ആലോചിച്ചിരുന്നു. ഇതിനായി കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടാനിരിക്കെയാണ് അറ്റാഷെ രാജ്യം വിട്ടത്.

Top