ഖത്തറുമായി ബന്ധമുള്ളവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ യു എ ഇ

ദുബായ്: ഖത്തറുമായി ബന്ധം പുലര്‍ത്തുന്ന 18 സ്വകാര്യ വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ യു എ ഇ നീക്കം ആരംഭിച്ചതായി പ്രമുഖ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് സെന്‍ട്രല്‍ ബാങ്കാണ് അറബ് രാജ്യങ്ങളിലെ ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഖത്തറുമായി നേരിട്ടും അല്ലാതെയും ബന്ധമുള്ള വ്യക്തികളേയും സ്ഥാപനങ്ങളേയും ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി കൊണ്ട് ഈ മാസം 25 ന് സര്‍ക്കുലര്‍ ഇറക്കിയിരുന്നു. അതിന്റെ തുടര്‍ച്ചയെന്നോണമാണ് ഈ മരവിപ്പിക്കല്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.

സൗദി അറേബ്യയുടെ നിര്‍ദേശാനുസരണമാണ് നടപടിയെന്നാണ് കരുതുന്നത്.

Top