ഫേഷ്യൽ ഐഡിക്ക് യു.എ.ഇ അംഗീകാരം

ദുബൈ :വ്യക്തികളെ തിരിച്ചറിയാൻ ഫേസ് ഐഡി ഉപയോഗിക്കുന്നതിന് യു.എ.ഇ മന്ത്രിസഭയുടെ അംഗീകാരം. ആദ്യഘട്ടത്തിൽ സ്വകാര്യമേഖലയിലാണ് പരീക്ഷണാടിസ്ഥാനത്തിൽ ഫേസ് ഐ.ഡി ഉപയോഗിക്കുക. വിജയകരമാണെങ്കിൽ മറ്റ് മേഖലയിലേക്ക് ഇത് വ്യാപിപ്പിക്കും.

തിരിച്ചറിയൽ നടപടികൾക്കായി നിരവധി രേഖകൾ സമർപ്പിക്കേണ്ടി വരുന്നത് ഒഴിവാക്കാനാണ് യു.എ.ഇ ഫേസ് ഐ.ഡി പരീക്ഷിക്കുന്നത്. ഉപയോക്താവിനെ തിരിച്ചറിയുന്നതിന് നിലവിൽ ചില മൊബൈല്‍ ഫോണുകൾ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയാണ് ഫേഷ്യൽ ഐഡന്‍റിഫിക്കേഷൻ.

യു.എ.ഇ പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂമാണ് ഇക്കാര്യം അറിയിച്ചത്. സ്വകാര്യമേഖലയിൽ ഈ സാങ്കേതിക വിദ്യ പരീക്ഷിക്കുന്നതിന് ആഭ്യന്തരമന്ത്രാലയം നേതൃത്വം നൽകും. വിജയകരമെങ്കിൽ കൂടുതൽ മേഖലയിലേക്ക് ഇത് വ്യാപിപ്പിക്കും.

Top