ചൈനയുടെ കോവിഡ് വാക്‌സിന് യുഎഇ അംഗീകാരം

ദുബായ്: ചൈനയുടെ സഹകരണത്തോടെ നിര്‍മിച്ച കോവിഡ് വാക്‌സിന് ഔദ്യോഗിക അംഗീകാരം നല്‍കി യുഎഇ. 86% ഫലപ്രാപ്തിയുണ്ടെന്നും വാക്സിന്‍ എല്ലാവര്‍ക്കും ഉപയോഗിക്കാന്‍ ഉടന്‍ അനുമതി നല്‍കുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

ചൈനയിലെ ബെയ്ജിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കല്‍ പ്രോഡക്ടാണ് വാക്സിന്‍ വികസിപ്പിച്ചിരിക്കുന്നത്. സീനോഫാമിന്റെ ചൈന നാഷണല്‍ ബയോടെക്ക് ഗ്രൂപ്പിന്റെ ഒരു വിഭാഗമാണ് ബെയ്ജിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കല്‍ പ്രോഡക്ട്. ജൂലൈ മാസത്തിലാണ് യു.എ.ഇ. കോവിഡ് വാക്സിന്റെ മൂന്നാംഘട്ട ക്ലിനിക്കല്‍ ട്രയല്‍ ആരംഭിച്ചത്.

Top