സ്വപ്‌ന സുരേഷ് മുഖ്യ സൂത്രധാരയായ സ്വര്‍ണക്കടത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് യുഎഇ

യുഎഇ: സ്വര്‍ണ്ണക്കടത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് യു.എ.ഇ. ഇന്ത്യയില്‍ അന്വേഷണവുമായി സഹകരിക്കുമെന്നും വ്യക്തമാക്കി ന്യൂ ഡല്‍ഹിയിലെ യു.എ.ഇ എംബസി ഔദ്യോഗിക പത്രക്കുറിപ്പ് പുറത്തിറക്കി.

രാജ്യത്തെ നിലനില്‍ക്കുന്ന നിയമസംവിധനാനങ്ങളെ പരസ്യമായി ലംഘിക്കാനുള്ള ശ്രമമാണ് നടന്നിരിക്കുന്നത്. നയതന്ത്ര വഴിയിലൂടെയാണ് തട്ടിപ്പിനുള്ള നീക്കം നടന്നിരിക്കുന്നത്. യു.എ.ഇയുടെ പ്രതിച്ഛായക്ക് കളങ്കമുണ്ടാക്കാനാണ് സ്വര്‍ണക്കടത്ത് പ്രതികള്‍ ശ്രമിച്ചിരിക്കുന്നത്.

സംഭവത്തിലെ കുറ്റവാളികളെ പുറത്തുകൊണ്ടുവരേണ്ടതുണ്ടെന്നും സമഗ്രമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നും എംബസി പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട ഏജന്‍സിയുമായി എല്ലാ തരത്തിലുള്ള സഹകരണവും യു.എ.ഇ വാഗ്ദാനം ചെയ്തു.

Top