എല്ലാ രാജ്യക്കാർക്കും മൾട്ടി എൻട്രി ടൂറിസ്റ്റ് വിസ : പ്രഖ്യാപനവുമായി യു.എ.ഇ

ദുബൈ: ഇന്ന് ചേർന്ന യു.എ.ഇ മന്ത്രിസഭാ യോഗത്തിൽ എല്ലാ രാജ്യക്കാർക്കും മൾട്ടി എൻട്രി ടൂറിസ്ററ് വിസ പ്രഖ്യാപനവുമായി യു.എ.ഇ. ആഗോള സാമ്പത്തിക കേന്ദ്രമെന്ന യുഎഇ പദവി മുൻനിർത്തിയാണ് തീരുമാനമെന്ന് അധികൃതർ വ്യക്തമാക്കി.

ഒരു ടൂറിസ്റ്റ് വിസയിൽ പലതവണ യു.എ.ഇ സന്ദർശിക്കാൻ അവസരം നൽകുന്നതാണ് മൾട്ടിപ്പിൾ എൻട്രി വിസ. മറ്റു രാജ്യത്തെ ജോലികൾ യു.എ.ഇയിൽ വെച്ച് നിർവഹിക്കാനും താമസിക്കാനും അവസരം നൽകുന്ന റിമോട്ട് വർക്ക് വിസയും യുഎഇ പ്രഖ്യാപിച്ചു.

Top