പള്ളികളില്‍ കൂടുതല്‍ പേര്‍ക്ക് പ്രവേശനാനുമതി നല്‍കി യുഎഇ

അബുദാബി: യുഎഇയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കുടുതല്‍ ലംഘൂകരിക്കുന്നതിന്റെ ഭാഗമായി പള്ളികളില്‍ കൂടുതല്‍ വിശ്വാസികള്‍ക്ക് പ്രവേശനാനുമതി നല്‍കി. ചൊവ്വാഴ്ചയാണ് ഇത് സംബന്ധിച്ച പുതിയ പ്രഖ്യാപനമുണ്ടായത്. നമസ്‌കാരങ്ങളില്‍ വിശ്വാസികള്‍ തമ്മില്‍ രണ്ട് മീറ്റര്‍ അകലം പാലിക്കണമെന്നായിരുന്നു നേരത്തെ നല്‍കിയിരുന്ന നിര്‍ദേശം.

ഇത് ഒന്നര മീറ്ററായി കുറച്ചിട്ടുണ്ട്. അതേസമയം പള്ളികളിലെ അംഗശുദ്ധി വരുത്തുന്നതിനുള്ള സ്ഥലങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് നാഷണല്‍ ക്രൈസിസ് ആന്റ് എമര്‍ജന്‍സി മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചു. മരണാനന്തര പ്രാര്‍ത്ഥനകളില്‍ ഇനി മുതല്‍ 50 പേര്‍ക്ക് പങ്കെടുക്കാം. കൊവിഡ് ബാധിച്ചല്ലാത്ത മരണങ്ങള്‍ക്കാണ് ഈ ഇളവ്.

 

Top