യു.എ.ഇ ആറുമാസത്തെ തൊഴിലന്വേഷക വിസ നല്‍കി തുടങ്ങി

അബുദാബി: തൊഴില്‍ വിസ റദ്ദാക്കി പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്ക് യു.എ.ഇ ആറുമാസത്തെ തൊഴിലന്വേഷക വിസ നല്‍കി തുടങ്ങി. തൊഴില്‍ മന്ത്രാലത്തിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ ആറുമാസം യു.എ.ഇയില്‍ തുടരാം എന്നതാണ് പുതിയ വിസയുടെ പ്രത്യേകത.

യു.എ.ഇ അടുത്തിടെ പ്രഖ്യാപിച്ച പുതിയ വിസാചട്ടങ്ങളിലെ പ്രധാന ആകര്‍ഷണമായിരുന്നു ആറുമാസത്തെ തൊഴിലന്വേഷക വിസ. തൊഴില്‍ വിസ റദ്ദാക്കി പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്കാണ് ഈ വിസ ഉപകാരപ്പെടുന്നത്. തൊഴില്‍ വിസ റദ്ദാക്കി 21 ദിവസത്തിനകം തസ്ഹീല്‍ കേന്ദ്രങ്ങള്‍ വഴി തൊഴിലന്വേഷക വിസക്ക് അപേക്ഷിക്കാം. 84 ദിര്‍ഹമാണ് ഇതിന് ഫീസായി ഈടാക്കുന്നത്.

ആദ്യഘട്ടത്തില്‍ അബുദാബി എമിറേറ്റില്‍ നിന്നാണ് തൊഴിലന്വേഷക വിസ നല്‍കുന്നത്. അടുത്ത ദിവസങ്ങളില്‍ ദുബായ് എമിറേറ്റും ഈ വിസ ഇഷ്യൂ ചെയ്തു തുടങ്ങും എന്നാണ് സൂചന ലഭിച്ചിരിക്കുന്നത്. തൊഴില്‍ വിസ റദ്ദാക്കി തൊഴില്‍ നേടുന്നവര്‍ക്ക് മാത്രമാണ് നിലവില്‍ തൊഴിലന്വേഷക വിസ നല്‍കുന്നത്.

Top