ലോകകപ്പിലെ തോല്‍വിക്ക് പിന്നാലെ U21 ഇറ്റാലിയന്‍ പരിശീലകന്‍ രാജിവെച്ചു

ലോകകപ്പിലെ തോല്‍വിക്ക് പിന്നാലെ ഇറ്റാലിയന്‍ U21 ടീം പരിശീലകന്‍ രാജി വച്ചു. ലൂയിജി ഡി ബിയാജിയോയാണ് രാജി സന്നദ്ധത അറിയിച്ചത്. ലോകകപ്പ് ചമ്പ്യന്മാരാകുമെന്ന് പ്രതീക്ഷിച്ചിരുന്ന U21 ഇറ്റലി സെമി കാണാതെ പുറത്താവുകയായിരുന്നു.

6 വര്‍ഷത്തിന് ശേഷമാണ് ലൂയിജി ഡി ബിയാജിയോ സ്ഥാനമൊഴിയുന്നത്. മുന്‍ റോമാ, ഇന്റര്‍ മിലാന്‍ മധ്യനിര താരമായ ബിയാജിയോ അസൂറിപ്പടയ്ക്ക് വേണ്ടി 31 തവണ ബൂട്ടുകെട്ടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇറ്റാലിയന്‍ ദേശീയ ടീമിന്റെ കെയര്‍ ടേക്കറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീടാണ് റോബര്‍ട്ടോ മാന്‍ചിനി ഇറ്റാലിയന്‍ ദേശീയ ടീം പരിശീലക സ്ഥാനം ഏറ്റെടുക്കുന്നത്.

Top