അണ്ടര്‍ 15 സാഫ് കപ്പ് ; ഭൂട്ടാനെ തോല്‍പ്പിച്ച് ഇന്ത്യ സെമിയിലേയ്ക്ക് കടന്നു

ണ്ടര്‍ 15 സാഫ് കപ്പില്‍ ഇന്ത്യ സെമിയില്‍ പ്രവേശിച്ചു. ഇന്ന് നടന്ന ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ഭൂട്ടാനെ തോല്‍പ്പിച്ചാണ് ഇന്ത്യ സെമിയില്‍ കടന്നത്. എതിരില്ലാത്ത നാലു ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ ജയം.

മൂന്ന് ഗോളുകളും കളിയുടെ രണ്ടാം പകുതിയിലാണ് വന്നത്. പോള്‍ ശുഭോ ഇന്ത്യക്കായി ഇരട്ട ഗോളുകള്‍ നേടി. കുശാങും അമനുമാണ് മറ്റു സ്‌കോറേഴ്‌സ്.

ഗ്രൂപ്പില്‍ പാക്കിസ്ഥാനെതിരെ നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ തേറ്റിരുന്നു. അതുകൊണ്ട് തന്നെ ഇന്ന് ജയം ഇന്ത്യക്ക് നിര്‍ബന്ധമായിരുന്നു. ബംഗ്ലാദേശും നേപ്പാളും തമ്മിലുള്ള മത്സരത്തിലെ വിജയികളെ ആകും ഇന്ത്യയുടെ സെമിയിലെ എതിരാളികള്‍.

Top