സാമന്തയുടെ ‘യു ടേണ്‍’; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്

സാമന്ത അക്കിനേനി മുഖ്യകഥാപാത്രമാകുന്ന തെലുങ്ക് ചിത്രം യു ടേണിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. സാമന്ത ഒരു മാധ്യമപ്രവര്‍ത്തകയുടെ വേഷത്തിലാണ് എത്തുന്നത്. പവന്‍ കുമാര്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രം തമിഴിലും തെലുങ്കിലും നിര്‍മ്മിക്കും. പവന്‍ കുമാറിന്റെ കന്നഡ ചിത്രം യു ടേണിന്റെ റീമേക്കാണ് ഇത്.

ചോര പുരണ്ട മുഖവുമായാണ് സാമന്തയെ ചിത്രത്തില്‍ കാണാന്‍ കഴിയുക. ചിത്രത്തിന്റെ പുറകുവശത്ത് പഴയ കെട്ടിടങ്ങളും പറക്കുന്ന പക്ഷികളെയും കാര്‍മേഘങ്ങള്‍ മൂടിക്കെട്ടിയ സമയത്തുള്ള ഒരു കാറിന്റെ വെളിച്ചവും കാണാന്‍ കാണാം.

രാഹുല്‍ രവീന്ദ്രന്‍, ആദി പിനിസെറ്റി, ഭൂമിക ചൗള എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രം സെപ്റ്റംബറില്‍ തിയറ്ററുകളിലെത്തും.

Top