U.S. Transfers 15 Guantanamo Bay Detainees

വാഷിങ്ടണ്‍: ഗ്വാണ്ടനാമോ ജയിലിലെ പതിനഞ്ച് തടവുകാരെ യുഎഇ ലേക്ക്‌ മാറ്റുന്നു.
ഒബാമയുടെ ഭരണകാലത്തില്‍ തന്നെ തടവറ പൂട്ടുമെന്ന് വര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.

പന്ത്രണ്ട് യമന്‍ തടവുകാരേയും മൂന്ന് അഫ്ഗാന്‍ തടവുകാരേയുമാണ് ഇവിടെ നിന്ന്‌ യുഎഇ ലേക്ക്‌ മാറ്റുന്നത്‌.

ഇതോടെ ഗ്വാണ്ടനാമോ തടവറയിലെ തടവുകാരുടെ എണ്ണം അറുപത്തി ഒന്നായി കുറഞ്ഞു. ദക്ഷിണ പടിഞ്ഞാറാന്‍ ക്യൂബയിലെ അമേരിക്കന്‍ നാവിക ആസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ജയില്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിലാണ് വാര്‍ത്തകളില്‍ ഇടം നേടിയത്.

ഇവിടത്തെ അന്തേവാസികളില്‍ കൂടുതല്‍പേരും ഒരു ദശാബ്ദത്തില്‍ ഏറെയായി വിചാരണ നേരിട്ടാണ് തടവ് ജീവിതം നയിക്കുന്നത്.

സെപ്തംബര്‍ പതിനൊന്നിലെ ഭീകരാക്രമണത്തിന് ശേഷം വിദേശി ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ കുറ്റാരോപിതരായവരെ പാര്‍പ്പിക്കുന്നതിനായി അമേരിക്കന്‍ പ്രസിഡന്റായിരുന്ന ജോര്‍ജ് ഡബ്ല്യു ബുഷാണ് ഗ്വാണ്ടനാമോ ജയില്‍ തുറന്നത്.

അധികാരം ഒഴിയുന്നതിന് മുമ്പ് ഗ്വാണ്ടനാമോ ജയില്‍ പൂട്ടാന്‍ ആഗ്രഹിക്കുന്നതായി ഒബാമ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി അവശേഷിക്കുന്ന തടവുകാരെ അമേരിക്കയിലേക്ക് മറ്റാന്‍ ആഗ്രഹമുണ്ടങ്കിലും കോണ്‍ഗ്രസിലെ എതിര്‍പ്പുകാരണമാണ് ഇത് നടക്കാത്തത്.

ഏപ്രിലില്‍ ഒമ്പത് യമന്‍ തടവുകാരെ സൗദി അറേബ്യയിലേക്ക് മാറ്റിയിരുന്നു.

Top