U.S. to send team to Turkey to probe coup-attempt allegations

വാഷിങ്ടണ്‍: തുര്‍ക്കി സര്‍ക്കാറിനെതിരെ ഇസ്‌ലാമിക പണ്ഡിതനും വിമത നേതാവുമായ ഫതഹുല്ല ഗുലന്‍ പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണത്തില്‍ അന്വേഷണത്തിനായി യു.എസ് സംഘം തുര്‍ക്കിയിലേക്ക്. അമേരിക്കന്‍ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

തുര്‍ക്കിയിലെ പട്ടാള അട്ടിമറിക്ക് പിന്നില്‍ ഗുലന്റെ നേതൃത്വത്തിലുള്ള സംഘമാണെന്ന് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ നേരത്തെ ആരോപിച്ചിരുന്നു.

യു.എസിലെ പെന്‍സില്‍വാനിയയില്‍ കഴിയുന്ന ഗുലനെ തുര്‍ക്കിക്ക് കൈമാറണമെന്ന് ഉര്‍ദുഗാന്‍ അമേരിക്കയോട് ആവശ്യപ്പെട്ടിരുന്നു. തെളിവില്ലാതെ ഗുലനെ കൈമാറില്ലെന്ന നിലപാടിലാണ് അമേരിക്ക.

1999ല്‍ മാതൃരാജ്യത്ത് രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെ തുടര്‍ന്ന് ഗുലെന്‍ യു.എസിലേക്ക് കടക്കുകയായിരുന്നു.

Top