യുഎസ് വെടിവയ്പ്: കൊല്ലപ്പെട്ട എട്ടിൽ 4 പേരും ഇന്ത്യൻ വംശജരെന്ന് റിപ്പോർട്ട്

വാഷിങ്ടൻ: യുഎസിലെ ഇൻഡ്യാനപ്പലിസിൽ വ്യാഴാഴ്ച നടന്ന വെടിവയ്പിൽ കൊല്ലപ്പെട്ടവരിൽ 3 സ്ത്രീകൾ ഉൾപ്പെടെ 4 ഇന്ത്യൻ വംശജരും ഉൾപ്പെടുന്നു. ഒരാൾ പരുക്കേറ്റു ചികിത്സയിലാണ്.ഡെലിവറി സർവീസ് കമ്പനിയായ ഫെഡെക്സിന്റെ കേന്ദ്രത്തിൽ ബ്രാൻഡൻ സ്കോട് ഹോൾ (19) നടത്തിയ വെടിവയ്പിൽ 8 പേരാണു കൊല്ലപ്പെട്ടത്. പിന്നാലെ അക്രമി സ്വയം ജീവനൊടുക്കി.

ഇയാൾ കഴിഞ്ഞ വർഷം വരെ ഈ സ്ഥാപനത്തിലെ ജോലിക്കാരനായിരുന്നു. ഇവിടത്തെ ജീവനക്കാരിൽ 90% ഇന്ത്യൻ വംശജരാണ്. ഇതിലേറെയും സിഖുകാരും. യുഎസ് പ്രസിഡന്റ്‌ ജോ ബൈഡനും വൈസ് പ്രസിഡന്റ്‌ കമല ഹാരിസും സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി.

അക്രമത്തിന്റെ കാരണം വംശീയ വിദ്വേഷമാണോയെന്ന് അന്വേഷിക്കണമെന്ന ആവശ്യം ശക്തമാണ്.

Top