ഒമിക്രോണ്‍ വകഭേദം ഡെല്‍റ്റാ വകഭേദത്തിന്റെയത്ര ഗുരുതരമാവില്ലെന്ന് അമേരിക്ക

ന്യൂയോര്‍ക്ക്: കൊവിഡിന്റെ ഒമിക്രോണ്‍ വകഭേദം ഡെല്‍റ്റാ വകഭേദത്തിന്റെയത്ര ഗുരുതരമാവില്ലെന്ന് അമേരിക്ക. പ്രസിഡന്റ് ജോ ബൈഡന്റെ മുഖ്യ മെഡിക്കല്‍ ഉപദേഷ്ഠാവും രാജ്യത്തെ പ്രധാന ഡോക്ടര്‍മാരിലൊരാളുമായ ആന്റോണിയോ ഫൗചിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ദക്ഷിണാഫ്രിക്കയിലെ കേസുകളില്‍ രോഗം ബാധിച്ചവരുടെയും അതില്‍ ആശുപത്രിവാസം വേണ്ടിവന്നവരുടെയും അനുപാതം ഡെല്‍റ്റാ വകഭേദത്തെക്കാള്‍ വളരെ കുറവാണ്.

ഇന്ത്യയും ഒമിക്രോണ്‍ വകഭേദം ബാധിച്ചവരില്‍ നേരിയ ലക്ഷണം മാത്രമാണുളളതെന്നും അതിനാല്‍ തന്നെ ഒമിക്രോണ്‍ രാജ്യത്ത് കൊവിഡ് മൂന്നാം തരംഗമുണ്ടാക്കുമെന്ന് ഉറപ്പ് പറയാനാവില്ലെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം അഭിപ്രായപ്പെട്ടത്. നിലവില്‍ രാജ്യത്തെ കൊവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് ഒമിക്രോണ്‍ ബാധിതരില്‍ ഫലപ്രദമാണ്. 93 ശതമാനമാണ് ബൂസ്റ്റര്‍ ഡോസെടുത്തവരില്‍ പ്രതിരോധ ശേഷി.

Top