ഐ.എസ് തലവന്‍ അബൂ ഇബ്രാഹീമിനെ വധിച്ചെന്ന് യുഎസ്

ഐഎസ് തലവന്‍ ഇബ്രാഹിം അല്‍ ഹഷിമി അല്‍ ഖുറേഷി കൊല്ലപ്പെട്ടതായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. സിറിയയില്‍ നടത്തിയ സൈനിക നീക്കത്തിലാണ് ഖുറേഷി കൊലപ്പെടുത്തിയതെന്ന് ജോ ബൈഡന്‍ അറിയിച്ചു.

വടക്കുപടിഞ്ഞാറന്‍ സിറിയയില്‍ യുഎസ് സേനയുടെ പ്രത്യേക സംഘമാണ് ആക്രമണം നടത്തിയത്. ബുധനാഴ്ച അര്‍ധരാത്രി തുര്‍ക്കി അതിര്‍ത്തിയോട് ചേര്‍ന്ന വടക്കന്‍ ഇഡ്‌ലിബ് പ്രവിശ്യയിലായിരുന്നു ആക്രമണം. ഖുറൈഷിയെ ലക്ഷ്യം വച്ചായിരുന്നു സൈനിക നീക്കം. ആക്രമണത്തില്‍ ആറ് കുട്ടികള്‍ ഉള്‍പ്പെടെ 13 പേര്‍ കൊല്ലപ്പെട്ടതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Top