യുഎസ് പ്രസിഡന്റ്‌ ബൈഡന്റെ കാലിനു പരിക്ക്

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ കാലുളുക്കി. മേജർ എന്ന വളർത്തുനായയ്ക്കൊപ്പം കളിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ കാലിന് പരിക്കേറ്റത്. അതേസമയം ബൈഡന്റെ എല്ലുകൾക്ക് പൊട്ടലുകളില്ലെന്ന് അദ്ദേഹത്തിന്റെ ഓഫീസിൽ നിന്നും അറിയിച്ചു. മേജർ, ചാമ്പ് എന്നിങ്ങനെ രണ്ടുനായകളാണ് ബൈഡനുള്ളത്.

മേജറിനെ 2018ലാണ് ബൈഡൻ ദത്തെടുത്തത്. 2008ലെ തിരഞ്ഞെടുപ്പിനു ശേഷമായിരുന്നു ചാമ്പിനെ ബൈഡൻ മേടിച്ചത്. ബൈഡനെ എക്സ് റേയ്ക്കും സി.ടി. സ്കാനിങ്ങിനും വിധേയനാക്കി. പ്രാഥമിക എക്സ് റേ പരിശോധനയിൽ പൊട്ടലുകളില്ലെന്ന് ബൈഡന്റെ സ്വകാര്യ ഡോക്ടർ കെവിൻ ഒ കോണർ പറഞ്ഞു. ബൈഡനെ ഒരു സ്കാനിങ്ങിനു കൂടി വിധേയനാക്കുമെന്നും കെവിൻ അറിയിച്ചു.

Top