സിറിയയില്‍ ‘ലക്ഷ്യം’ നേടും വരെ സൈന്യത്തെ പിന്‍വലിക്കില്ല; നിക്കി ഹാലെ

nikki

വാഷിംഗ്ടണ്‍: സിറിയയില്‍ രാസായുധാക്രമണം നടക്കുകയില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രമെ സൈന്യത്തെ പൂര്‍ണമായും പിന്‍വലിക്കുകയുള്ളുവെന്ന് ഐക്യരാഷ്ട്ര സംഘടനയിലെ യുഎസ് പ്രതിനിധി നിക്കി ഹാലെ.

ലക്ഷ്യം നേടും വരെ സിറിയയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കില്ലെന്ന് അവര്‍ അറിയിച്ചു. റഷ്യക്കെതിരെ പുതിയ ഉപരോധം ഏര്‍പ്പെടുത്തുമെന്നും ഇസ്ലാമിക് സ്റ്റേറ്റിന്റെ സമ്പൂര്‍ണ പതനമാണ് മറ്റൊരു ലക്ഷ്യമെന്നും യുഎസ് പ്രതിനിധി പറഞ്ഞു.

ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ സഖ്യ രാജ്യങ്ങളുടെ സഹകരണത്തോടെയാണ് അമേരിക്ക സിറിയയില്‍ വ്യോമാക്രമണം നടത്തുന്നത്.

Top