‘U.S. condemns hate in all its ugly forms: Trump on Kansas shooting

വാഷിംഗ്ടണ്‍: അമേരിക്കയിലെ കന്‍സാസില്‍ വംശീയവാദിയുടെ വെടിയേറ്റ് ഇന്ത്യന്‍ വംശജന്‍ കൊല്ലപ്പെട്ട സംഭവത്തെ അപലപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.

അമേരിക്കന്‍ കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു് ട്രംപ്. വംശീയ വിദ്വേഷം അമേരിക്കയുടെ നയമല്ലെന്ന് പറഞ്ഞ ട്രംപ് വംശീയാതിക്രമങ്ങള്‍ക്കെതിരെ രാജ്യങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും ആഹ്വാനം ചെയ്തു.

അമേരിക്കയെ മികവിലേക്ക് നയിക്കുമെന്ന വാഗ്ദാനം നിറവേറ്റുമെന്നും യുഎസ് കോണ്‍ഗ്രസിനു അദ്ദേഹം ഉറപ്പു നല്‍കി.

മുസ്‌ലീം ലോകത്തിന്റെ പിന്തുണയോടെ ഐഎസിനെ ഇല്ലാതാക്കുമെന്നു പറഞ്ഞ ട്രംപ് അമേരിക്കക്കാര്‍ക്ക് ജോലി ഇല്ലാതാക്കുന്ന കരാറുകളില്‍ നിന്ന് പിന്മാറുമെന്നും വ്യക്തമാക്കി. പരിശോധനകള്‍ അസാധ്യമായ രാജ്യങ്ങളില്‍ നിന്നുള്ളവരെ അമേരിക്കയിലേക്ക് പ്രവേശിപ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അധികാരത്തിലേറിയ ശേഷം ആദ്യമായാണ് ട്രംപ് അമേരിക്കന്‍ കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നത്. ഒബാമ കെയര്‍ നഷ്ടമാണെന്നും അതിനേക്കാള്‍ മികച്ച പദ്ധതി നടപ്പിലാക്കുമെന്നും അദ്ദേഹം അറിയിച്ചു.

Top