U.S.-backed Iraqi forces capture al-Hurriya bridge in Mosul

ബാഗ്ദാദ്: ടൈഗ്രീസ് നദിക്കു കുറുകെയുള്ള രണ്ടാമത്തെ പാലവും ഇറാക്കി സൈന്യം പിടിച്ചെടുത്തു.
ഐഎസിന്റെ കൈവശമായിരുന്ന അല്‍ഹുറിയ പാലമാണ് സൈന്യം പിടിച്ചെടുത്തതെന്ന് സൈനിക വക്താവ് അറിയിച്ചു. പടിഞ്ഞാറന്‍ മൊസൂളിലെ ഐഎസ് സ്വാധീന മേഖലയായ ഓള്‍ഡ് സിറ്റി സെന്റര്‍ ലക്ഷ്യമാക്കിയുള്ള നീക്കത്തില്‍ സൈന്യം മുന്നേറുകയാണ്.

നൂറു ദിവസത്തെ പോരാട്ടത്തിനൊടുവില്‍ കിഴക്കന്‍ മൊസൂള്‍ കഴിഞ്ഞ മാസം 19ന് യുഎസ് പിന്തുണയോടെ ഐഎസില്‍നിന്നും ഇറാക്കി സൈന്യം മോചിപ്പിച്ചിരുന്നു.
തുടര്‍ന്നു പടിഞ്ഞാറന്‍ മൊസൂള്‍ ലക്ഷ്യമാക്കി ആക്രമണം ആരംഭിച്ചിരുന്നെങ്കിലും മോശം കാലാവസ്ഥയെത്തുടര്‍ന്നു അത് താത്കാലികമായി നിര്‍ത്തിവക്കുകയായിരുന്നു. ഞായാറാഴ്ച മുതലാണ് ആക്രമണം വീണ്ടും വ്യാപിപ്പിച്ചത്.

Top