ഇറാഖിലും സിറിയയിലും അമേരിക്കയുടെ വ്യോമാക്രമണം; 18 പേര്‍ കൊല്ലപ്പെട്ടു

റാഖിലും സിറിയയിലും അമേരിക്കയുടെ വ്യോമാക്രമണത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടു. ഇറാന്‍ സൈനികരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ആക്രമണത്തില്‍ അന്‍പതിലേറെ പേര്‍ക്ക് പരുക്കേറ്റു.

ഇറാഖില്‍ മൂന്നുതവണയാണ് വ്യോമാക്രമണം ഉണ്ടായത്. സിറിയന്‍ അതിര്‍ത്തിയിലുള്ള സൈനിക കേന്ദ്രത്തിലേക്കായിരുന്നു വ്യോമാക്രമണം.

ഇറാഖിലും സിറിയയിലുമുള്ള മൂന്ന് കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചായിരുന്നു അമേരിക്കയുടെ ആക്രമണം എന്ന്
പെന്റഗണ്‍ സ്ഥിരീകരിച്ചു. എഫ്15 യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം.

Top