ഉന്നാവില്‍ വീണ്ടും കൂട്ടബലാത്സംഗം; ശേഷം തീകൊളുത്തി; 3 പേര്‍ അറസ്റ്റില്‍

rape

ഉത്തര്‍പ്രദേശ്‌: ഉന്നാവില്‍ കൂട്ടബലാത്സംഗത്തിന് ശേഷം പെണ്‍കുട്ടിയെ തീകൊളുത്തി. സംഭവത്തില്‍ മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ബലാത്സംഗത്തിന് ശേഷം മൂന്നംഗ സംഘം പെണ്‍കുട്ടിയെ തീകൊളുത്തുകയായിരുന്നു. മൂന്ന് പേര്‍ ചേര്‍ന്ന് മാസങ്ങളോളം പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നു. 80% പൊള്ളലേറ്റ പെണ്‍കുട്ടി ലക്‌നൗവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഉന്നാവിലെ ഹിന്ദുനഗര്‍ ഗ്രാമത്തിലാണ് സംഭവം. കഴിഞ്ഞ ദിവസമാണ് യുവതിയെ നേരത്തെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതികളിലൊരാള്‍ ജാമ്യത്തിലിറങ്ങിയത്. തുടര്‍ന്ന്‌ ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് യുവതിയെ വയലിലെത്തിച്ച് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു.

ലഖ്‌നൗവിലെ ആശുപത്രിയിലെത്തിച്ച പെണ്‍കുട്ടി മരണത്തോട് മല്ലിടുകയാണ്. സംഭവത്തില്‍ അഞ്ച് പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും മൂന്ന് പേര്‍ പിടിയിലായിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. കഴിഞ്ഞ മാര്‍ച്ചിലാണ് മൂന്ന് പേര്‍ ചേര്‍ന്ന് യുവതിയെ മാസങ്ങളോളം കൂട്ടബലാത്സംഗത്തിനിരയാക്കിയത്. തുടര്‍ന്ന് യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Top