യു.സി കോളേജ് വധശ്രമം; ഒളിവില്‍ കഴിയുന്ന പ്രതികളുടെ വീടുകളില്‍ പൊലീസ് റെയ്ഡ്

police attack

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജില്‍ നടന്ന വധശ്രമവുമായി ബന്ധപ്പെട്ട് ഒളിവില്‍ കഴിയുന്ന പ്രതികളെ ഉടന്‍ പിടികൂടുമെന്ന് വ്യക്തമാക്കി പൊലീസ്. പ്രതികളുടെ വീടുകളിലും ബന്ധു വീടുകളിലും തെരച്ചില്‍ നടത്തുകയാണെന്നും എന്നാല്‍ പ്രതികള്‍ ഒളിവിലാണെന്നും പോലീസ് പറഞ്ഞു.

കേസില്‍ 10 പ്രതികളെ കൂടി ഇനി പിടികൂടാനുണ്ട്്. പ്രതികളുടെ ഫോട്ടോ ഉള്‍പ്പെടുത്തി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. കന്റോണ്‍മെന്റ് പൊലീസാണ് യൂണിവേഴ്‌സിറ്റി കോളജിലെ വധശ്രമക്കേസ് അന്വേഷിക്കുന്നത്. കേസിലെ മുഖ്യപ്രതികളായ ശിവരഞ്ജിത്ത്, നസീം ഉള്‍പ്പെടെയുള്ളവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തെളിവെടുപ്പിന് ശേഷം ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Top