u&me song; befikre flm

ഹോട്ട് രംഗങ്ങള്‍ കൊണ്ടു നിറഞ്ഞതായിരുന്നു ബേഫിക്ര എന്ന ചിത്രത്തില്‍ നിന്നും ഇതുവരെയെത്തിയ ഗാനങ്ങളെല്ലാം. പക്ഷേ അവയെയെല്ലാം പിന്‍തള്ളിക്കൊണ്ട് ബേഫിക്ക്രയിലെ യൂ ആന്‍ഡ് മീ എന്ന പാട്ട് യൂട്യൂബില്‍ മുന്നേറുകയാണ്.

ഇന്നലെ ഒരു ദിവസം കൊണ്ട് പത്തു ലക്ഷത്തോളം പ്രവശ്യമാണ് ആളുകള്‍ യുട്യൂബില്‍ ഈ ഗാനം കണ്ടത്

ബേഫിക്രയിലെ മറ്റു പാട്ടുകളില്‍ നിന്നെല്ലാം വ്യത്യസ്തമാണ് യൂ ആന്‍ഡ് മീ.

പ്രണയത്തിന്റെ ആഴവും ജീവിതം എല്ലാം മറന്ന് ആഘോഷിക്കുന്നതുമാണ് മറ്റു ഗാനങ്ങളിലെ പ്രമേയം എന്നാല്‍ ബന്ധങ്ങള്‍ക്ക് പേരിടുകയും വ്യവസ്ഥിതിയ്ക്കനുസരിച്ച് അവയുമായി മുന്നോട്ടു പോകുകയും ചെയ്യുന്ന സ്ഥിതി വിശേഷത്തിനെതിരെയാണ് യൂ ആന്‍ഡ് മീ എന്ന പാട്ട്.

വാണീ കപൂറിന്റെയും രണ്‍വീര്‍ സിങിന്റെയും കഥാപാത്രങ്ങളുടെ ആഘോഷത്തില്‍ ആറാടിയ ജീവിതമാണ് പാട്ടിന്റെ ദൃശ്യങ്ങളില്‍. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന കാഴ്ചകളാണു പാട്ടില്‍.

ജയ്ദീപ് സാഹ്നിയാണു പാട്ടെഴുതിയത്. വിശാലും ശേഖറും ചേര്‍ന്ന് ഈണമിട്ട പാട്ട് നിഖില്‍ ഡിസൂസയും റേച്ചല്‍ വര്‍ഗീസും ചേര്‍ന്നാണു പാടിയത്.

Top