അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍; ഇന്ത്യക്ക് 217 റണ്‍സ് വിജയ ലക്ഷ്യം

INDIA

ന്യൂഡല്‍ഹി: അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ഇന്ത്യ-ഓസ്‌ട്രേലിയ പോരാട്ടം. ഇന്ത്യയ്ക്ക് മുന്‍പില്‍ ഓസ്‌ട്രേലിയ വെച്ചത് 217 റണ്‍സ് വിജയ ലക്ഷ്യം. ഇന്ത്യയുടെ ഇഷാന്‍ പെരേല്‍, ശിവ സിംഗ് എന്നിവര്‍ ടീമിന് വേണ്ടി രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

അര്‍ദ്ധ സെഞ്ചുറി നേടിയ ജോനാഥന്‍ മെല്‍ലോക്കാണ് ഓസ്‌ട്രേലിയയെ മെച്ചപ്പെട്ട സ്‌കോറിലെത്തിച്ചത്‌. മത്സരത്തില്‍ പരാജയം അറിയാതെയാണ് ഇന്ത്യന്‍ യുവനിര ഫൈനലില്‍ എത്തിയത്. ഗ്രൂപ്പ് മത്സരത്തില്‍ നൂറ് റണ്‍സിന് ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തിലാണ്‌ ഇന്ത്യ ഫൈനലില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ മത്സരിക്കുന്നത്.

Top