ലെക്കിമ ചുഴലിക്കാറ്റ്; ചൈനയില്‍ മരണം 45 ആയി

ബെയ്ജിങ്: ചൈനയിലെ ആഞ്ഞടിച്ച ലെക്കിമ ചുഴലിക്കാറ്റില്‍ മരണം 45 ആയി. കാണാതായ 16 പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. പതിനായിരക്കണക്കിനു പേര്‍ക്കാണ് മണ്ണിടിച്ചിലിനെത്തുടര്‍ന്ന് വീടുകള്‍ നഷ്ടമായത്. ലെക്കിമ തെക്കന്‍ ഷാങ്ഹായിലെത്തിയപ്പോള്‍ മണിക്കൂറില്‍ 400 കിലോ മീറ്ററായിരുന്നു

3 മണിക്കൂറിനുള്ളില്‍ 160 മില്ലിമീറ്റര്‍ മഴ പെയ്ത ഷെന്‍ജിയാങ് പ്രവിശ്യയിലുണ്ടായ മണ്ണിടിച്ചിലിലാണു കൂടുതല്‍ മരണം റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത്‌. ഇവിടെ മാത്രം 12.6 ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചു. വെന്‍ഷു നഗരസഭയില്‍ മാത്രം 18 പേരുടെ ജീവനാണ് മണ്ണിടിച്ചിലില്‍ അപഹരിക്കപ്പെട്ടത്.

ഷാങ്ഹായ് നഗരത്തില്‍ 2.53 ലക്ഷം പേരെ ഒഴിപ്പിച്ചു. 3,200 വിമാന സര്‍വീസുകള്‍ റദ്ദാക്കി. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം അടച്ചിട്ടു. ചൈനയില്‍ ഈ വര്‍ഷം വീശുന്ന ഒന്‍പതാമത്തെ ചുഴലിക്കാറ്റാണിത്.

Top