ലെക്കിമ ചുഴലിക്കാറ്റ്: ചൈനയില്‍ മരണം 32ആയി, കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു

ഷാങ്ഹായ്: ചൈനയിലെ ആഞ്ഞടിച്ച ലെക്കിമ ചുഴലിക്കാറ്റില്‍ മരണം 32 ആയി. കാണാതായ 16 പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
പതിനായിരക്കണക്കിനു പേര്‍ക്കാണ് മണ്ണിടിച്ചിലിനെത്തുടര്‍ന്ന് വീടുകള്‍ നഷ്ടമായത്.

മണിക്കൂറില്‍ 187 കി.മീറ്റര്‍ വേഗത്തിലാണ് ശനിയാഴ്ച വെന്‍ലിങ്ങില്‍ ലെക്കിമ ആഞ്ഞടിച്ചത്. കൂറ്റന്‍ തിരമാലകള്‍ തീരത്തേക്ക് ആഞ്ഞടിച്ചു. ലെക്കിമ തെക്കന്‍ ഷാങ്ഹായിലെത്തിയപ്പോള്‍ മണിക്കൂറില്‍ 400 കി.മീറ്ററായിരുന്നു വേഗം.ഞായറാഴ്ച 10 പേരുടെ മരണംകൂടി സ്ഥിരീകരിക്കപ്പെട്ടിരുന്നെങ്കിലും അത് ലെക്കിമ ചുഴലിക്കാറ്റുമായി ബന്ധപ്പെട്ടതാണോ എന്ന് ഉറപ്പായിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.വെന്‍ഷു നഗരസഭയില്‍ മാത്രം 18 പേരുടെ ജീവനാണ് മണ്ണിടിച്ചിലില്‍ അപഹരിക്കപ്പെട്ടത്.

Top