വിയറ്റ്മാനില്‍ ചുഴലിക്കാറ്റ് ശക്തം; 36 മരണം

വിയറ്റ്‌നാം: വിയറ്റ്‌നാമില്‍ ചുഴലിക്കാറ്റ് ശക്തമാകുന്നു. കൊടുങ്കാറ്റിനെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ 36 പേര്‍ കൊല്ലപ്പെട്ടതായും 50ഓളം പേരെ കാണായതായെന്നുമാണ് റിപ്പോര്‍ട്ട്. കൊടുങ്കാറ്റിനെ തുടര്‍ന്ന് മണ്ണിടിഞ്ഞും ബോട്ടുകള്‍ തകര്‍ന്നും വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായത്. വിയറ്റ്നാമിലെ 1.7 മില്യന്‍ ജനങ്ങളെ കൊടുങ്കാറ്റ് ബാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

വിയറ്റ്നാമിലെ മധ്യഭാഗത്തുള്ള മൂന്ന് ഗ്രാമങ്ങളില്‍ രക്ഷാപ്രവര്‍ത്തകര്‍ നടത്തിയ തിരച്ചിലില്‍ മണ്ണിടിച്ചിലില്‍ മരണപ്പെട്ട 19 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. നാല്‍പ്പതിലധികം പേര്‍ ഇവിടെ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്.

കൊടുങ്കാറ്റില്‍പ്പെട്ട് മത്സ്യബന്ധനത്തിനു പോയ 12 മത്സ്യത്തൊഴിലാളികള്‍ മരണപ്പെട്ടു. 14 മത്സ്യത്തൊഴിലാളികളെ കാണാതായിട്ടുണ്ട്. ദുരന്തത്തില്‍പ്പെട്ട നാല്‍പതിനായിരത്തിലധികം ആളുകളെ ദുരിതാശ്വസ കേന്ദ്രങ്ങളിലേക്ക് മാറ്റി. കൂടുതല്‍ ദുരന്തം ഒഴിവാക്കാന്‍ രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍ എന്നിവ അടച്ചിട്ടതായും വിയറ്റ്നാം അധികൃതര്‍ അറിയിച്ചു.

Top