ഹജിബിസ് ചുഴലിക്കാറ്റ് ജപ്പാനില്‍ ആഞ്ഞടിക്കുന്നു ; 2,70,000 വീടുകള്‍ ഭാഗീകമായി തകര്‍ന്നു

ടോക്കിയോ : ശക്തമായ ഹജിബിസ് ചുഴലിക്കാറ്റ് ജപ്പാനില്‍ ആഞ്ഞടിക്കുന്നു. ശക്തമായ കാറ്റിലും മണ്ണിടിച്ചിലിലും നിരവധി വീടുകള്‍ തകര്‍ന്നു. അഞ്ച് പേര്‍ മരിച്ചു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. നിരവധിപേരെ കാണാതായിട്ടുണ്ട്.

പ്രാദേശിക സമയം 7 മണിയോടെ ടോക്കിയോ നഗരത്തിന് വടക്ക പടിഞ്ഞാറുള്ള ഇസു പെന്‍സുലയിലാണ് ഹജിബിസ് ആദ്യം വീശിയടിച്ചത്.

മണിക്കൂറില്‍ 225 കിലോമീറ്റര്‍ വേഗത കൈവരിച്ച കാറ്റ്, കിഴക്കന്‍ തീരത്തിലേക്ക് നീങ്ങുകയാണ്. ഹോന്‍ഷു ദ്വീപ് മേഖലയെയാണ് കൊടുങ്കാറ്റ് സാരമായി ബാധിക്കുക. ടോമിയോക്കയില്‍ മണ്ണിടിച്ചിലില്‍ രണ്ട് പേര്‍ മരിച്ചു. 2,70,000 വീടുകള്‍ ഭാഗീകമായി തകര്‍ന്നു. വ്യാപകമായി വൈദ്യുതി ബന്ധം തകരാറിലായി.

40 ലക്ഷത്തോളം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചതിനാലാണ് വന്‍ദുരന്തം ഒഴിവായത്. ജപ്പാനില്‍ നടത്താനിരുന്ന റഗ്ബി ലോകകപ്പ് മത്സരങ്ങളും ഫോര്‍മുല വണ്‍ മത്സരങ്ങളും കൊടുങ്കാറ്റ് മുന്നറിയിപ്പിനെത്തുടര്‍ന്ന് റദ്ദാക്കിയിരുന്നു. അറുപതു വര്‍ഷത്തിനിടെയിലെ ഏറ്റവും കനത്ത ചുഴലിക്കാറ്റിനെയാണ് ജപ്പാന്‍ ഇപ്പോള്‍ നേരിടുന്നത്.

Top