രാജ്യത്തെ ഏറ്റവും വലിയ ഡിസൈനര്‍ ഷോ ഇന്ത്യന്‍ ഫാഷന്‍ ലീഗ് സീസണ്‍ 2 ഇന്ന്

കൊച്ചി: ഫാഷന്‍ രംഗത്ത് ശ്രദ്ധേയമായ ഇന്ത്യന്‍ ഫാഷന്‍ ലീഗ് സീസണ്‍ 2 ഞായറാഴ്ച ആരംഭിക്കുന്നു.

കൊച്ചിയിലെ ക്രൌണ്‍പ്ലാസയില്‍ രാവിലെ 10 മുതല്‍ രാത്രി 10 വരെയായിരിക്കും ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഡിസൈനര്‍ ഷോ എന്ന നിലയിലുള്ള ഇന്ത്യന്‍ ഫാഷന്‍ ലീഗ് അരങ്ങേറുക.

അന്താരാഷ്ട്രതലത്തില്‍ തന്നെ പേരെടുത്ത നിരവധി പ്രമുഖ ഡിസൈനര്‍മാരും, എഴുപതിലധികം മുന്‍നിര മോഡലുകളും ഇന്ത്യന്‍ ഫാഷന്‍ ലീഗില്‍ പങ്കെടുക്കും.

റായ് ലക്ഷ്മി, നയന, മേഘ മാത്യു, പാര്‍വതി നമ്പ്യാര്‍, രമ്യ പണിക്കര്‍, കാവ്യ സുരേഷ്, ആദിത്യ രവി തുടങ്ങിയ ചലച്ചിത്ര താരങ്ങളും ഫാഷന്‍ ഷോയില്‍ അതിഥികളായി എത്തും.

Top