ടൈഗൂണിന്റെ ഈ വര്‍ഷത്തെ യൂണിറ്റുകള്‍ മുഴുവന്‍ വിറ്റു തീര്‍ന്നതായി റിപ്പോര്‍ട്ട്

ര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്സ്വാഗണിന്റെ മിഡ്-സൈസ് എസ്‌യുവിയായ ടൈഗൂണിനെ അടുത്തിടെയാണ് വിപണിയില്‍ അവതരിപ്പിക്കുന്നത്. മികച്ച ബുക്കിംഗുമായി കുതിക്കുന്ന വാഹനം ഇനി അടുത്തവര്‍ഷം മാത്രമേ സ്വന്തമാക്കാനാകൂ എന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.  ഇതുവരെ നിർമ്മിച്ച വാഹനങ്ങളൊക്കെ 2021 ൽ വിറ്റുതീർന്നെന്നും ഇനി 2022 ൽ മാത്രമേ ഈ കാർ വാങ്ങാൻ കഴിയൂ എന്നുമാണ് റിപ്പോര്‍ട്ടുകള്‍. ലോഞ്ച് ചെയ്‍തതിന് ശേഷം, പ്രതിദിനം ശരാശരി 250 ഫോക്‌സ്‌വാഗൺ ടൈഗൂണുകളാണ് ബുക്കിംഗ് നടക്കുന്നത്. ഈ അഞ്ച് സീറ്റർ എസ്‌യുവിയുടെ 18,000 യൂണിറ്റുകൾ ഇതുവരെ ബുക്ക് ചെയ്തിട്ടുണ്ട്.  ഇന്ത്യയിൽ തന്നെയാണ് ഈ എസ് യു വി നിർമ്മിക്കുന്നത്.

പ്രാദേശികമായി നിര്‍മിക്കുന്നതിനാലാണ് ഇത്രയും ബുക്കിംഗുകള്‍ ചുരുങ്ങിയ ദിവസത്തിനുള്ളില്‍ ടൈഗൂണിന് നേടാനായത്. ഉല്‍പാദനം പൂര്‍ണ തോതില്‍ എത്തിയാല്‍ ഇന്ത്യയില്‍ പ്രതിമാസം ഏകദേശം 5,000 മുതല്‍ 6,000 യൂണിറ്റ് ടൈഗൂണ്‍ എസ്യുവി വില്‍ക്കാനാണ് ഫോക്സ്വാഗണ്‍ തയാറെടുക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

Top