നിരോധിത ലഹരിമരുന്ന് എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയില്‍

കോഴിക്കോട്: നിരോധിത ലഹരിമരുന്നായ എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ കോഴിക്കോട് പിടിയില്‍. കെ പി മുഹമ്മദ് നാജി(22), കെ ആഷിദ്(28) എന്നിവരെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്.

വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെ മാങ്കാവ് ബൈപ്പാസില്‍ യുവാക്കള്‍ സഞ്ചരിച്ചിരുന്ന കാറില്‍ നിന്ന് 1.17 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്.

കസബ പൊലീസ് എസ്ഐ ബാവിഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

Top