ബൈക്കിലെത്തി മാല മോഷ്ടിക്കുന്ന രണ്ട് യുവാക്കൾ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ ബൈക്കിലെത്തി മാല പിടിച്ച് പറിക്കുന്ന രണ്ട് യുവാക്കള് അറസ്റ്റില്‍. പ്രായമായ സ്ത്രീകളുടെ ആഭരണങ്ങള്‍ പിടിച്ചുപറി നടത്തുന്ന സംഘമാണ് പന്നിയങ്കര പൊലീസിന്‍റെ പിടിയിലായത്. കോഴിക്കോട് നടുവട്ടം ചെറുകണ്ടത്തില്‍ ജംഷീദ്, ചക്കുംകടവ് ആനമാട് നിസാമുദ്ദീന്‍ എന്നിവരെയാണ് പന്നിയങ്കര പൊലീസ് അറസ്റ്റ് ചെയ്തത്.

ജില്ലയിലും പുറത്തും നൂറോളം കേസുകളില്‍ പ്രതിയാണ് ജംഷീദ്. ലഹരിക്ക് അടിമയാണ് പ്രതികള്‍. പിടിച്ച് പറിച്ച മാലകള്‍ പണയം വെക്കുകയോ വില്‍ക്കുകയോ ചെയ്തു കിട്ടുന്ന പണം കൊണ്ടാണ് ലഹരി മരുന്ന് വാങ്ങി ഉപയോഗിക്കുന്നത്. ബൈക്ക് ഓടിച്ചിരുന്നതും പിടിച്ച് പറിച്ച മാലകള്‍ വില്‍പ്പന നടത്തിയിരുന്നതും നിസാമുദ്ദീന്‍ ആയിരുന്നു.

ആളുകള്‍ പിന്തുടര്‍ന്നാല്‍ മനസ്സിലാകാതിരിക്കാനായി ഓടിക്കൊണ്ടിരിക്കുന്ന ബൈക്കില്‍ ഇരുന്ന് കൊണ്ട് തന്നെ ഷര്‍ട്ട് മാറ്റുന്നതാണ് ഇവരുടെ രീതി.

Top