കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് യുവാക്കള്‍ മരിച്ച നിലയില്‍

dead body

ശ്രീനഗര്‍: തെക്കന്‍ കശ്മീരിലെ ഷോപ്പിയാനില്‍ കൃഷിയിടത്തില്‍ നിന്ന് രണ്ട് യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി.

രജൗരി സ്വദേശികളായ മുഹമ്മദ് അത്തര്‍ മിര്‍സ, ഉമര്‍ സൊഹാലി എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തതെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

മൃതദേഹത്തിനടുത്തു നിന്ന് സിറിഞ്ചുകളും, സിഗരറ്റും, സ്പൂണുകളും കണ്ടെടുത്തിട്ടുണ്ടെന്നും ഇതു സംബന്ധിച്ച് അന്വേഷണം നടന്നു വരികയാണെന്നും പൊലീസ് വ്യക്തമാക്കി.

എന്നാല്‍, ഇരുവരുടെയും ശരീരത്ത് പരിക്കേറ്റതിന്റെ പാടുകളൊന്നുമില്ലെന്നും പൊലീസ് പറഞ്ഞു.

Top