കാസര്‍കോട് കുമ്പളയ്ക്കടുത്ത് നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞ് രണ്ട് യുവാക്കള്‍ മരിച്ചു

കാസര്‍കോട്: കുമ്പളക്കടുത്ത് നായിക്കാപ്പില്‍ കാറപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കുമ്പള ബദ്രിയ നഗര്‍ സ്വദേശി ഹുസൈഫ്, തളങ്കര സ്വദേശി മിദ്‌ലാജ് എന്നിവരാണ് മരിച്ചത്.

നിയന്ത്രണംവിട്ട് കാര്‍ മറിഞ്ഞാണ് അപകടമുണ്ടായത്. മൂന്ന് പേരാണ് കാറിലുണ്ടായിരുന്നത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മൊഗ്രാല്‍ സ്വദേശിയെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top