ആലപ്പുഴ; പള്ളിപ്പാട് അച്ചന്‍കോവിലാറില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു. കായംകുളം ചേരാവള്ളി സ്വദേശികളായ മുഹമ്മദ് അനസ്(28), ജിബിന്‍ തങ്കച്ചന്‍(28) എന്നിവരാണ് മരിച്ചത്. സുഹൃത്തുക്കളായ നാലംഗ സംഘം ചൂണ്ടയിടുന്നതിനാണ് ഹരിപ്പാട് ആഞ്ഞിലിമൂട്ടില്‍ പാലത്തിനു സമീപമെത്തിയത്. ഇതിനിടെ അനസും, ജിബിനും കുളിക്കാനിറങ്ങിയപ്പോള്‍ ആറ്റില്‍ മുങ്ങുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ച് തന്നെ മരണം സംഭവിച്ചതായി രക്ഷാ പ്രവര്‍ത്തനത്തിലേര്‍പ്പെട്ട നാട്ടുകാര്‍ പറഞ്ഞു. മൃതദേഹങ്ങള്‍ ഹരിപ്പാട് താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.
അച്ചന്‍കോവിലാറില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു
