മലങ്കര ഡാമില്‍ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു

തൊടുപുഴ: കാഞ്ഞാറിൽ മലങ്കര ഡാമിൽ കുളിക്കാനിറങ്ങിയ രണ്ടു യുവാക്കൾ മുങ്ങിമരിച്ചു. കോട്ടയം താഴത്തങ്ങാടി സ്വദേശി ഫിർദോസ് (20), ചങ്ങനാശ്ശേരി സ്വദേശി അമൽ ഷാബു (23) എന്നിവരാണ് മരിച്ചത്. വിവാഹ സത്കാരത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഇവർ.

Top