ആലപ്പുഴയില്‍ ബൈക്കും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു

ആലപ്പുഴ: തോട്ടപ്പള്ളിയില്‍ ദേശീയപാതയില്‍ ടാങ്കര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു. തോട്ടപ്പള്ളി സ്വദേശികളായ യദുകൃഷ്ണന്‍(24), അപ്പു(23) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ പന്ത്രണ്ടരയോടെയായിരുന്നു അപകടം. ഹരിപ്പാട് ഭാഗത്തേക്ക് പോയ ലോറി എതിരെ വന്ന ഇവരുടെ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടസ്ഥലത്ത് വച്ച് തന്നെ മരണം സംഭവിച്ചു. ഇരുവരുടെയും മൃതദേഹങ്ങള്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഐസ് പ്ലാന്റ് ജീവനക്കാരായിരുന്നു ഇരുവരും.

Top