കൊല്ലത്ത് വള്ളം മറിഞ്ഞ് യുവാക്കളെ കാണാതായി

death

കൊല്ലം: കൊല്ലം പടിഞ്ഞാറെ കല്ലട വലിയ പാടം ചെമ്പില്‍ ഏലായല്‍ വള്ളം മറിഞ്ഞ് രണ്ട് യുവാക്കളെ കാണാതായി. വലിയപാടം സ്വദേശികളായ മിഥുന്‍ നാഥ്(21), ആദര്‍ശ് (24) എന്നിവരെയാണ് കാണാതായത്.

സുഹൃത്തുക്കളുമൊത്ത് മീന്‍പിടിക്കാന്‍ ഇറങ്ങിയതാണ്.വള്ളത്തില്‍ അഞ്ച് പേരുണ്ടായിരുന്നു. മൂന്ന് പേര്‍ നീന്തി രക്ഷപെട്ടു. ഇവര്‍ക്കായി അഗ്‌നിരക്ഷാ സേന തിരച്ചില്‍ ആരംഭിച്ചു.

Top