Two years on: Here’s how Modi, his govt and BJP have performed

ന്യൂഡല്‍ഹി: ആഗോളതലത്തില്‍ ഇന്ത്യയെ മുന്‍നിരയിലെത്തിച്ചെന്ന അവകാശവാദവുമായി രണ്ടുവര്‍ഷം പൂര്‍ത്തിയാക്കിയ എന്‍ഡിഎ സര്‍ക്കാര്‍. ഇനിയൊരിക്കലും ഇന്ത്യ ഒരു കോണില്‍ ഒതുങ്ങിനില്‍ക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി യുഎസ് മാധ്യമമായ വോള്‍ സ്ട്രീറ്റ് ജേര്‍ണലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

താന്‍ അധികാരമേറ്റെടുത്തതോടെ ആഗോള വിഷയങ്ങളില്‍ ഇന്ത്യ മുഖ്യസ്ഥാനം അലങ്കരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുഎസുമായി പോലും ഇപ്പോള്‍ ശക്തമായ ബന്ധമാണുള്ളത്. വളര്‍ച്ചയ്ക്കായി ഞങ്ങള്‍ വഴികാട്ടും. ഇതുവഴി സംസ്ഥാനങ്ങള്‍ക്കു മുന്നോട്ടുപോകാം. പരമാവധി മാറ്റങ്ങള്‍ക്കു തുടക്കമിട്ടിട്ടുണ്ട്. വിദേശനിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിനോട് തുറന്ന സമീപനമാണ്. അഴിമതിയെ പ്രതിരോധിക്കാന്‍ മാര്‍ഗങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. അടിസ്ഥാനസൗകര്യ വികസനം മെച്ചപ്പെടുത്തും. ബിസിനസ് ചെയ്യാനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ചരക്കു സേവന നികുതി ബില്‍ (ജിഎസ്ടി) ഈ വര്‍ഷം തന്നെ പാസാക്കാനാകുമെന്നു പ്രതീക്ഷിക്കുന്നതായി മോദി കൂട്ടിച്ചേര്‍ത്തു. മാറ്റങ്ങളില്‍ ഒരു മധ്യവര്‍ത്തി നയമാണ് പിന്തുടരുന്നത്. പൊതു സ്ഥാപനങ്ങള്‍ മാത്രമുണ്ടായിരുന്ന മേഖലകളില്‍ സ്വകാര്യ കമ്പനികളെക്കൂടി ഉള്‍പ്പെടുത്തും. ഏതു വികസിത രാജ്യങ്ങളിലും പൊതു – സ്വകാര്യ മേഖലകള്‍ പ്രധാനപ്പെട്ട കര്‍ത്തവ്യം കാഴ്ചവച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

രാജ്യത്തിന്റെ കഠിനമായ ചില നിയമങ്ങള്‍ ലഘൂകരിക്കും. വ്യവസായ ലോകത്തെ മാത്രം ഉദ്ദേശിച്ചായിരിക്കില്ല ഭേദഗതികള്‍. തൊഴിലാളികളെ ഉദ്ദേശിച്ചുമായിരിക്കുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

Top