ബക്കറ്റിലെ വെള്ളത്തില്‍ വീണ് കുഞ്ഞിന് ദാരുണാന്ത്യം . . .

പാലക്കാട്: ബക്കറ്റിലെ വെള്ളത്തില്‍ വീണ് രണ്ടു വയസുകാരിക്ക് ദാരുണാന്ത്യം. പാലക്കാപ്പറമ്പില്‍ ഷിഹാബുദീന്‍-ആയിഷ ദമ്പതിമാരുടെ ഏക മകളായ മിന്‍ഹാ ഫാത്തിമയാണ് മരിച്ചത്. ഇന്നലെ വൈകീട്ടോടെയാണ് സംഭവം ഉണ്ടായ്ത്.

കുഞ്ഞിനെ കാണാതായതിനെ തുടര്‍ന്ന് തിരച്ചില്‍ നടത്തിയതിനൊടുവില്‍ കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നീണ്ട 14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കണ്‍മണിയെ അകാലത്തില്‍ നഷ്ടമായതിന്റെ ഞെട്ടലിലാണ് മാതാപിതാക്കള്‍. പള്ളിക്കുറുപ്പ് മാങ്ങോട്ടില്‍ വാടകയ്ക്ക് താമസിക്കുകയാണ് കുടുംബം. ഇവിടെ വച്ചാണ് അപകടം ഉണ്ടായത്.

Top