ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് വയസുകാരന് ദാരുണാന്ത്യം

ചിറയിന്‍കീഴ്: ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് വയസുകാരന് ദാരുണാന്ത്യം. പറകോണം ചാരുവിള വീട്ടില്‍ മനു- അനു ദമ്പതികളുടെ മകന്‍ ആദിയാണ് മരിച്ചത്.

രാത്രി മതാപിതാക്കള്‍ക്കൊപ്പം പോകുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. പെരുങ്ങുഴി മുസ്ലീം പള്ളിക്കും സഹകരണ ബാങ്കിനും സമീപത്തുവച്ചാണ് അപകടം നടന്നത്.

കുടുംബം സഞ്ചരിച്ചിരുന്ന ബൈക്കില്‍ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. അപകടത്തിന് ശേഷം ഓടി രക്ഷപ്പെട്ട ഓട്ടോ ഡ്രൈവര്‍ അനുരാജ് പൊലീസ് പിടിയിലാവുകയും ചെയ്തു. ഇയാള്‍ക്കെതിരെ മനപൂര്‍വമായ നരഹത്യയ്ക്ക് കേസെടുത്ത് റിമാന്‍ഡ് ചെയ്യുകയും ചെയ്തു.

Top