വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ് രണ്ട് വയസുകാരന് ദാരുണാന്ത്യം

കൊച്ചി: ആലുവയില്‍ വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ് രണ്ട് വയസുകാരന് ദാരുണാന്ത്യം. ബിനാനിപുരം സ്വദേശി ആദിക്കാണ് മരിച്ചത്. വൈകിട്ട് ആറ് മണിക്കാണ് അപകടം നടന്നത്.

മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടി മതിലിനോട് ചേര്‍ന്ന കിണറ്റിന് സമീപത്തേക്ക് പോവുകയും കിണറിന്റെ അരമതിലില്‍ കയറവേ കിണറ്റിലേക്ക് വീഴുകയുമായിരുന്നു.

Top