പ്രതിഷേധം ശക്തം: ശബരിമല ദര്‍ശനത്തിന് എത്തിയ രണ്ട് യുവതികള്‍ തിരിച്ചിറങ്ങി

sabarimala

ശബരിമല:പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ രണ്ട് യുവതികള്‍ തിരിച്ചിറങ്ങി. നീലിമലയില്‍ വച്ചാണ് ശരണം വിളിച്ച് യുവതികളെ പ്രതിഷേധക്കാര്‍ തടഞ്ഞത്. പ്രതിഷേധിച്ച അഞ്ചു പേരെ കസ്റ്റഡിയിലെടുത്തു. മണിക്കൂറുകള്‍ നീണ്ട പ്രതിഷേധത്തിനൊടുവില്‍ യുവതികളെ തിരിച്ചിറക്കി. ജീപ്പില്‍ കയറ്റി യുവതികളെ പമ്പയിലേക്ക് കൊണ്ടുപോയി.

മുകളിലെത്തിയാല്‍ കൂടുതല്‍ സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ദര്‍ശനം നടത്താതെ മടങ്ങില്ലെന്ന് യുവതികള്‍ ആദ്യഘട്ടത്തില്‍ അറിയിച്ചിരുന്നു. എന്നാല്‍ പ്രതിഷേധം കനത്തതോടെ യുവതികള്‍തിരിച്ചിറങ്ങുകയായിരുന്നു. കണ്ണൂരില്‍ നിന്നുള്ള രേഷ്മ നിഷാന്ത്, ഷാനിന സജീഷ് എന്നിവരാണ് മല കയറാനെത്തിയത്. രേഷ്മ രണ്ടാം തവണയാണ് ശബരിമല ദര്‍ശനം നടത്താതെ മടങ്ങുന്നത്.

Top